Section

malabari-logo-mobile

മലപ്പുറത്ത് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ യുവാവ് തിരിച്ചെത്തി; സ്വര്‍ണ്ണക്കടത്ത് ബന്ധമെന്ന് സംശയം

HIGHLIGHTS : Young man abducted by unknown persons in Malappuram returns; Suspicion of gold smuggling

മഞ്ചേരി: സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന് സംശയിച്ച മലപ്പുറം സ്വദേശി തിരികെയെത്തി. മലപ്പുറം കാളികാവ് ചോക്കാട് സ്വദേശി റാഷിദ്(27) ആണ് തിരികെയെത്തിയിരിക്കുന്നത്. നാട്ടിലെത്തിയതിന് പിന്നാലെ പ്രവാസിയായ റാഷിദിനെ മഞ്ചേരി-കോഴിക്കോട് റോഡില്‍ പട്ടര്‍കുളത്തു വെച്ച് നാലംഗ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

കടത്തു സ്വര്‍ണ്ണവുമായി മുങ്ങുന്ന ക്യാരിയര്‍മാര്‍മാരെ മാഫിയാ സംഘങ്ങള്‍ തട്ടിക്കൊണ്ടുപോകുന്നത് സ്ഥിര സംഭവമാണ്. രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസ് മാധ്യമ ശ്രദ്ധ നേടിയതിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ സംസ്ഥാന വ്യാപകമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

sameeksha-malabarinews

മൂന്ന് ദിവസംമുമ്പ് വിദേശത്തുനിന്നും എത്തിയ റാഷിദ് വീട്ടിലേക്ക് പോയിരുന്നില്ല. ഇയാള്‍ കോഴിക്കോട് ആയിരുന്നുവെന്നാണ് വിവരം. ബുധന്‍ കോഴിക്കോടുനിന്ന് വാടക കാറില്‍ വീട്ടിലേക്ക് വരുന്ന വഴി മറ്റൊരു കാര്‍ പിന്തുടരുകയായിരുന്നു. പട്ടര്‍കുളത്ത് എത്തിയപ്പോള്‍ കാര്‍ പിന്നില്‍നിന്ന് ഇടിപ്പിച്ചാണ് തട്ടിക്കൊണ്ടുപോകല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!