ബംഗാളില്‍ നിന്ന് തിരൂരിലേക്ക് കഞ്ചാവെത്തിക്കുന്ന രണ്ട് സ്ത്രീകളടങ്ങിയ സംഘം എക്‌സൈസ് പിടിയില്‍;പിടികൂടിയത് 12കിലോ കഞ്ചാവ്

തിരൂര്‍: ബംഗാളില്‍ നിന്ന് തിരൂരിലേക്ക് കഞ്ചാവെത്തിക്കുന്ന രണ്ട് സ്ത്രീകളടങ്ങിയ സംഘം എക്‌സൈസ് പിടിയിലായി. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ സിറ്റി ജംഗ്ഷന്‍ റോഡില്‍ വച്ച് ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌കോഡും തിരൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 12 കിലോയോളം കഞ്ചാവും കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.

കഞ്ചാവ് എത്തിച്ചു നല്‍കിയ ബംഗാളികളായ രണ്ടു സ്ത്രീകളും ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒരു മലയാളി യുവാവും ആണ് അറസ്റ്റില്‍ ആയത്. ബംഗാള്‍ സ്വദേശികളായ പാറുല്‍ ബീബി (38), അര്‍ജുന ബീബി (44) ,തിരൂരങ്ങാടി തെന്നല സ്വദേശി റഫീഖ് (38) എന്നിവരാണ് അറസ്റ്റില്‍ ആയത്.

തിരൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎം ബാബുരാജ് ,പ്രിവന്റ്റ്റീവ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍ കെ, പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശരത് ,ദീപു അരുണ്‍ പാറോള്‍, റിബീഷ് കെ വി ,ചന്ദ്രമോഹനന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്മിത കെ, സജിത സിപി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെപിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top