കരിഞ്ചന്ത… പൂഴ്ത്തിവെപ്പ്…മലപ്പുറത്തെ മാർക്കറ്റുകളിൽ വ്യാപക പരിശോധന

പൊതു വിപണിയിലെ കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ തടയുന്നതിന് വേണ്ടി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം മലപ്പുറം നഗരസഭാ പരിധിയിലെ പച്ചക്കറി, പലചരക്ക് കടകളിലും മല്‍സ്യമാംസ മാര്‍ക്കറ്റുകളിലും പരിശോധന നടത്തി.

പരിശോധന നടത്തിയ 8 കടകളില്‍ 5 കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. പൊതുവിപണിയില്‍ വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് 5 കടകള്‍ക്കെതിരെ നോട്ടീസ് നല്‍കി. കടകളില്‍ വിലവിവരപ്പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കി. പൊതു വിപണിയിലെ അളവു തൂക്ക ഉപകരണങ്ങള്‍ കൃത്യമായി മുദ്രവെച്ചുതന്നെന്നു ഉറപ്പുവരുത്തി.

പരിശോധനയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ മിനി.എല്‍ , താലൂക്ക് സപ്ലൈ ഓഫീസര്‍ വിനോദ് കുമാര്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്, എ.സുള്‍ഫിക്കര്‍, കെ.പി അബ്ദുല്‍ നസീര്‍, ഏറനാട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. രാമദാസ് പി, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ കെ.വി യൂജിന്‍ പാസില്‍ എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top