കോഴിക്കോട്: ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിലെ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒരാഴ്ചകം പരിഹാരം കാണുന്നതിന്വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
ഓവുചാല്‍ പൂര്‍ത്തീകരിച്ച് നിലവില്‍ കെട്ടി കിടക്കുന്ന വെള്ളം ഒഴുക്കിവിടുന്നതിന് നടപടി സ്വീകരിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഓവുചാല്‍ വഴി മഴവെള്ളം ഒഴുക്കിവിടുന്നതിനും സര്‍വീസ് റോഡുകള്‍ ഗതാഗതയോഗ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും വേഗത്തില്‍ പരിഹരിക്കും.
യോഗത്തില്‍ കൗണ്‍സിലര്‍മാരായ ഇ പി സഫീന, എസ് എം തുഷാര, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, എന്‍എച്ച്എഐ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




