Section

malabari-logo-mobile

തലമുണ്ഡനം ചെയ്ത് പ്രതിഷേധവുമായ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

HIGHLIGHTS : Walayar girls' mother shaves her head and protests

പാലക്കാട്: വാളായാര്‍ കേസില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധവുമായി പെണ്‍കുട്ടികളുടെ അമ്മ. കേസ് അട്ടിമറിച്ച ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുന്നത്.

കുട്ടികളുടെ അമ്മയ്‌ക്കൊപ്പം ഡിഎച്ച്ആര്‍എം മേധാവി സലീന പ്രക്കാനം,സാമൂഹിക പ്രവര്‍ത്തകയും കവിയത്രിയുമായ ബിന്ദു കമലന്‍ എന്നിവരും തലമുണ്ഡനം ചെയ്തു.

sameeksha-malabarinews

14 ജില്ലകളിലും സഞ്ചരിച്ച് പ്രതിഷേധിക്കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

പിന്തുണയുമായി പാലക്കാട് എം പി രമ്യ ഹരിദാസ്,മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ് എന്നിവരും എത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!