മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍ വിനോദ് 18 ന് ചുമതലയേല്‍ക്കും

മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍ വിനോദ് ഒക്ടോബര്‍ 18 ന് ചുമതലയേല്‍ക്കും. നിലവില്‍ ജില്ലാ കളക്ടറായ വി.ആര്‍ പ്രേംകുമാര്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം.

2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആര്‍ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോള്‍. കയര്‍ വികസന വകുപ്പ് ഡയറക്ടര്‍, കയര്‍ഫെഡ് എംഡി, നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിക്കുന്നു.

റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയാണ് സംസ്ഥാന സര്‍വീസില്‍ പ്രവേശിച്ചത്. ഇടുക്കി ,അടൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ആര്‍.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ആയിരുന്നു. വിദ്യാഭ്യാസം ബി എസ് സി – ജന്തുശാസ്ത്രം , എം എ – ഇംഗ്ലീഷ് സാഹിത്യം. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ എസ്.കെ സ്വപ്ന. രണ്ട് പെണ്‍മക്കള്‍ വിദ്യാര്‍ത്ഥിനികള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top