വേങ്ങര പോലീസ്‌ സ്‌റ്റേഷന്‌ വാടക കെട്ടിടത്തില്‍ നിന്നും ശാപമോക്ഷം ലഭിക്കുന്നു: രണ്ടര കോടി രൂപ ചെലവില്‍ പുതിയ കെട്ടിടത്തിന്‌ ഭരണാനുമതി

വേങ്ങര:  രണ്ടര കോടി രൂപ ചെലവില്‍ വേങ്ങരയില്‍ ആധുനിക രീതിയിലുള്ള വേങ്ങര പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് ഭരണാനുമതിയായി
മലപ്പുറം : രണ്ടര കോടി രൂപ ചെലവില്‍ വേങ്ങരയില്‍ ആധുനിക രീതിയിലുള്ള പോലീസ് സ്‌റ്റേഷന്‍ നിര്‍മ്മാണത്തിന് ഭരണാനുമതിയായതായി അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ അറിയിച്ചു.

എംഎല്‍എ യുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പണം അനുവദിച്ചിട്ടുള്ളത്.  1972 മുതല്‍  വേങ്ങര പോലീസ് സ്‌റ്റേഷന്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  വേങ്ങര ടൗണില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സൗകര്യമില്ലാത്തതുകാരണം ജീവനക്കാര്‍ വീര്‍പ്പുമുട്ടുകയായിരുന്നു. പുതിയ കെട്ടിടത്തില്‍ മീറ്റിംഗ് ഹാള്‍, ജനമൈത്രി പോലീസിനുള്ള റൂം,  താമസ സൗകര്യം, വിശ്രമ കേന്ദ്രം, ആണ്‍, പെണ്‍ , മിശ്രിതര്‍ എന്നിവര്‍ക്ക് മൂന്ന് ലോക്കപ്പ് , എസ് എച്ച് ഒ റൂം, ക്രൈം എസ് ഐ , ലോ ആന്റ് ഓര്‍ഡര്‍ എന്നിവര്‍ക്കുള്ള റൂമുകള്‍,  ഇന്‍വെസ്റ്റിഗേഷന്‍ റൂം, സ്വീകരണ മുറി തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിടം പൂര്‍ത്തീകരിക്കുക

Share news
error: Content is protected !!
Scroll to Top