പാതായ്ക്കര ഗവ. ഐ.ടി.ഐയില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന പ്ലംബര്‍ – നോണ്‍മെട്രിക്ക് ട്രേഡിലേയ്ക്ക് 2025-26 അദ്ധ്യയന വര്‍ഷം പട്ടികജാതി വിഭാഗത്തില്‍ ഒഴിവ് വന്ന ഏതാനും സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ വച്ച് നടത്തുന്നു.
പ്രായപരിധി 14 വയസ്സ് തികഞ്ഞിരിക്കണം. താത്പര്യമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എസ്.എസ്.എല്‍.
സി, ജാതി സര്‍ട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ തുടങ്ങിയവയുടെ ഒറിജിനലുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം രക്ഷിതാവുമായി കൃത്യസമയത്ത് സ്ഥാപനത്തില്‍ എത്തിച്ചേരണം.
സൗജന്യ പരിശീലനത്തിനു പുറമേ ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്/ഹോസ്റ്റല്‍ അലവന്‍സ്,
ടൂള്‍ കിറ്റ് അലവന്‍സ്, ടെക്സ്റ്റ്ബുക്കുകള്‍, സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്‌ഷോപ്പ് ഡ്രസ്സ് അലവന്‍സ്, സൗജന്യ
ഉച്ചഭക്ഷണം, പോഷകാഹാരം (മുട്ട, പാല്‍) എന്നിവയും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്-8111931245, 9605184598




