HIGHLIGHTS : unauthorized leave; Notice against the clerk
കോഴിക്കോട്: അനധികൃത അവധിയുമായി ബന്ധപ്പെട്ട കുറ്റാരോപണ മെമ്മോ കൈപ്പറ്റാത്ത കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്ക് അഖീല്‍ അന്‍സാരിയ്‌ക്കെതിരെ നോട്ടിസ് പുറപ്പെടുവിച്ചു തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍.
അനധികൃതമായി ജോലിക്ക് ഹാജരാകാത്തതിന് ശിക്ഷണ നടപടി എടുക്കാതിരിക്കാന്‍ കാരണം ചോദിച്ച് ക്ലാര്‍ക്കിന് മൂന്ന് തവണ മെമ്മോ അയച്ചിരുന്നെങ്കിലും വിലാസത്തില്‍ ആള്‍ ഇല്ലെന്ന് കാണിച്ചു മടങ്ങുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നോട്ടിസ് പരസ്യപ്പെടുത്തിയത്. കുറ്റാരോപണ മെമ്മോ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നുംകൈപ്പറ്റാമെന്നും നോട്ടീസ് പരസ്യപ്പെടുത്തുന്ന ദിവസം മുതല്‍ 15 ദിവസത്തിനുള്ളില്‍ കുറ്റപത്രത്തിന് വിശദീകരണം നല്‍കാത്തപക്ഷം ക്ലാര്‍ക്കിന് യാതൊന്നും ബോധിപ്പിക്കാനില്ല എന്ന് അനുമാനിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.