ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

ദില്ലി:ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശുകാരായ രണ്ട് തൊഴിലാളികളാണ് മരിച്ചത്.

ഭീകരര്‍ നടത്തിയ ഗ്രേനേഡ് സ്‌ഫോടനത്തിലാണ് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായത്. കനൗജ് സ്വദേശികളായ മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് മരിച്ചത്.പരിക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആക്രമണത്തിന് പിന്നില്‍ ലക്ഷകര്‍ ഇ തയ്ബ ഭീകരരാണെന്ന് ഷോപ്പിയാന്‍ പോലീസ് അറിയിച്ചു. സംഭവത്തില്‍ ഒരു ലഷ്‌കര്‍ ഭീകരന്‍ അറസ്റ്റിലായിട്ടുണ്ട്.പ്രദേശത്ത് ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ തിരച്ചില്‍തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top