Section

malabari-logo-mobile

തൃക്കണ്ടിയൂര്‍ വേട്ടയ്‌ക്കൊരു മകന്‍ കാവ് ക്ഷേത്രത്തിന് തീപിടിച്ചു

HIGHLIGHTS : A son of Trikandiyur Vetta set fire to the Kav temple

തിരൂര്‍: തൃക്കണ്ടിയൂര്‍ വേട്ടയ്‌ക്കൊരു മകന്‍ കാവ് ക്ഷേത്രത്തിന് തീപിടിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സ് യൂ ണിറ്റും ചേര്‍ന്ന് തീയണച്ചു. തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിന്റെ ഉപദേവന്‍മാരായ വേട്ടക്കൊരുമകന്‍ കാവ് ക്ഷേത്രത്തിലെ മേല്‍ക്കൂരയ്ക്കാണ് തീപിടിച്ചത്.

രാത്രി 8.30ഓ ടെ ക്ഷേത്ര ജീവനക്കാരനായ ഹരിദാസനാണ് തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് ഹരിദാസന്‍ സമീപവാസികളെ വിവരം അറി യിക്കുകയായിരുന്നു. തട്ടാറമ്പത്ത് സന്തോഷ്, ഹരികുമാര്‍, ഭാമ, രേവതി, കൈനിക്കര നൗഫല്‍, ബാസില്‍ എന്നിവര്‍ ചേര്‍ന്ന് തീ യണക്കുന്നതിനിടെയാണ് തിരൂര്‍ ഫയര്‍ഫോഴ്സും എത്തിയത്.

sameeksha-malabarinews

തീ പൂര്‍ണമായും അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. ക്ഷേത്രത്തിലെ ദീപസ്തംഭത്തില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് നാ ട്ടുകാര്‍ പറഞ്ഞു. വേട്ടയ്‌ക്കൊരു മകന്‍ കാവ് ക്ഷേത്തിലെ തീ ഫയര്‍ഫോഴ്‌സ് അണയ്ക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!