പരപ്പനങ്ങാടിയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു

HIGHLIGHTS : traveler van caught fire in Parappanangadi

malabarinews

പരപ്പനങ്ങാടി: പരപ്പനങ്ങാടി കടലുണ്ടി റോഡില്‍ കൊടപ്പാളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ഇന്ന് പകല്‍ പതിനൊന്ന് മണിക്ക് ശേഷമാണ് തീപിടിച്ചത്. കോഴിക്കോടു നിന്നും കൊച്ചിയിലേക്ക് പോകുന്ന ട്രാവലര്‍.

sameeksha

വാഹത്തിലെ എ സി യുടെ വയര്‍ ഷോട്ടായതാണ് തീ പിടിക്കാന്‍ കാരണമായത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ താനൂര്‍ ഫയര്‍‌സ്റ്റേഷനിലെ ഓഫീസര്‍ രാജേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് സ്ഥത്തെത്തി തീയണച്ചു.

വാഹനത്തില്‍ കാനഡക്കാരനായ ഒരു വിദേശി ഉള്‍പ്പെടെ 6 പേരായിരുന്നു യാത്രക്കാരായി ഉണ്ടായിരുന്നത്. വാഹനത്തില്‍ നിന്ന് പുക വന്നയുടനെ തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയിരുന്നു. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ തൊട്ടടുത്തുള്ള വീട്ടില്‍ നിന്നും ഹോസുപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് നാട്ടുകാര്‍ തീ നിന്ത്രിച്ചിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗത്ത് എ സി ഫിറ്റ് ചെയ്തിരുന്ന ക്യാബിന്‍ ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!