തിരുനെല്‍വേലിയില്‍ ഡിഎംകെ നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ട നിലയില്‍

തിരുനെല്‍വേലി: ഡിഎംകെ നേതാവും ഭര്‍ത്താവും വേലക്കാരിയും വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. തിരുനെല്‍വേലി കോര്‍പറേഷിന്‍ മുന്‍ മേയറായ മഹേശ്വരി(65), ഭര്‍ത്താവ് മുരുഗശങ്കരന്‍(74) വേലക്കാരി മാരി(30) എന്നിവരാണ് കൊല്ലപ്പെട്ടത്.

തിരുനെല്‍വേലി ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിന് സമീപം മേലെപാളയത്ത് റോസ് നഗറിലെ വീട്ടാണ് കൂട്ടകൊലപാതകം നടന്നിരിക്കുന്നത്. വീട്ടിലെ കബോര്‍ഡ് തുറന്ന നിലയിലാണുള്ളത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.

മഹേശ്വരിയുടെ മകള്‍ കാര്‍ത്തിക സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയാണ്. മകന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡപകടത്തില്‍ മരിച്ചിരുന്നു. ഇവര്‍ ധാരാളം സ്വത്തിന്റെ ഉടമസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടന്നതെന്നും അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും പോലീസ് നായയും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അസിസ്റ്റന്റ് കമീഷണറുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആരംഭിച്ചു.

തിരുനെല്‍വേലി കോര്‍പ്പറേഷനിലെ ആദ്യ മേയറായിരുന്നു ഉമാ മഹേശ്വരി. ശങ്കരന്‍ കോവിലില്‍ നിന്ന് 2011 ല്‍ ഡിഎംകെ ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. ദേശീയപാത വകുപ്പിലെ എന്‍ജിനിയറായിരുന്നു മുരുഗശങ്കരന്‍.

Share news
error: Content is protected !!
Scroll to Top