തിരൂരങ്ങാടിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂരങ്ങാടി: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ദേശീയപാത വെന്നിയൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ചേളാരി പാണക്കാട് സ്വദേശി പാലശ്ശേരി മാട്ടുമ്മല്‍ മുഹമ്മദലിയുടെ മകന്‍ സല്‍മാന്‍(21)ആണ് മരിച്ചത്.

രാവിലെ 9.30 യോടെയായിരുന്നു അപകടം.
കോട്ടക്കലില്‍ നിന്നും ചേളാരിയിലേക്ക് പോകുകയായിരുന്ന ബൈക്കില്‍ എതിരെ വന്ന കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ സല്‍മാന്‍ എതിരെ വന്ന കാറും ഇടിക്കുകയായിരുന്നു. ഉടനെ തന്നെ കോട്ടക്കല്‍ അല്‍മാസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കോഴിക്കോട് പാളയത്ത് പച്ചക്കറി കട നടത്തുകയായിരുന്നു സല്‍മാന്‍.

മാതാവ്: ഹാജറ, സഹോദരങ്ങള്‍: അജ്മല്‍, ആദില്‍.

Related Articles