വെളിമുക്ക് ഊര്‍പ്പാട്ടില്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി(63)നിര്യാതനായി

തിരൂരങ്ങാടി: പ്രമുഖ പണ്ഡിതനും കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് യൂണിറ്റ് പ്രസിഡണ്ടും വാദീ ബദ്ര്‍ ഇസ്ലാമിക് സെന്റര്‍ സാരഥിയുമായ വെളിമുക്ക് ഊര്‍പ്പാട്ടില്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി (63) നിര്യാതനായി.
എടപ്പാള്‍, പുതിയ പറമ്പ്, കാസര്‍ഗോഡ്, ചാവക്കാട്, നിറമരുതൂര്‍, പള്ളിക്കല്‍ ബസാര്‍ ,വയനാട് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. പിന്നീട് സൗദി അറേബ്യയിലെ റിയാദിലും മതവൈജ്ഞാനിക രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ എത്തി വയനാട് ദീനീ സേവനത്തിലായിരുന്നു .

വെളിമുക്ക് കൂഫ ജുമുഅ മസ്ജില്‍ നടന്ന ജനാസ നിസ്‌കാരത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.

മക്കള്‍: മുഹമ്മദലി സഅദി(റിയാദ്), മുഹമ്മദ് ശബീര്‍ സഖാഫി (മഅദിന്‍) അബ്ദുല്‍ റഊഫ്, അബ്ദുല്‍ മജീദ് സഖാഫി. അബ്ദുല്‍ ഹക്കീം അഹ്‌സനി, ആശിഖ, മുഹ്‌സിന. മരുമക്കള്‍;ശമീര്‍ സഖാഫി, മുഹമ്മദ് ഇദ് രീസ് സഖാഫി, സൗദ,നുസൈബ,റുബീന, സുബൈദ, ആ ഇശാബി.

Share news
error: Content is protected !!
Scroll to Top