ആവേശമായി ചെറുമുക്ക് വയലിലെ നീന്തല്‍ മത്സരം

തിരുരങ്ങാടി :കനത്ത മഴയില്‍ ആവേശമായി ചെറുമുക്ക് പള്ളിക്കത്തായം  വയലില്‍ സംഘടിപ്പിച്ച അഖില കേരളാ നീന്തല്‍ മത്സരം. ചെറുമുക്ക് നാട്ടുകാര്യം വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ വിന്നേഴ്‌സ് ട്രാഫിക്ക് വെണ്ടി ചെറുമുക്ക്ജിഗര്‍ ബോയ്‌സ് ക്ലബ് പളളിക്കത്തായമാണ് വയലില്‍ നീന്തല്‍ മത്സരം സംഘടിപ്പിച്ചത്.

കനത്തമഴയില്‍ നിറഞ്ഞുകവിഞ്ഞ ഏക്കര്‍ക്കണക്കിന് വരുന്ന വെഞ്ചാലി വയലിലാണ് ആഘോഷമാക്കി നീന്തല്‍ മത്സരം നടന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറുപതിലേറെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരം കാണാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടെ നിരവധി പേരാണ് ഇവിടെ എത്തിയത്. മത്സരാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഫൈബര്‍ വെള്ളങ്ങളുമുള്‍പെടെ വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

ഫ്‌ളാഗ് ഓഫ് തിരുരങ്ങാടി അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെപെക്ടടര്‍ പി അന്തകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മത്സരത്തില്‍ റോഷന്‍ കൊളപ്പുറം ഒന്നാം സ്ഥാനം സ്വന്തമാക്കി. ,ഷുഹൈബ് വേങ്ങര കുട്ടുമൂച്ചി(റണ്ണേഴ്‌സ്)), മൂന്നാം സ്ഥാനം സല്‍മാന്‍ നീരോല്‍ പാലം എന്നിവര്‍ സ്വന്തമാക്കി. ക്ലബ് ഭാരവാഹികളായ കമാല്‍ ചെറുമുക്ക്, ഇ പി ലത്തീഫ്, എം കെ സിറാജ്, പൂങ്ങാടന്‍ ഷംസി, കെ ഉമ്മര്‍, പി ജാഫര്‍, എന്നിവര്‍ മതസരത്തിന് നേതൃത്വം നല്‍കി

Share news
error: Content is protected !!
Scroll to Top