കൊതുകുകളെ തുരത്താന്‍ ഈ ചെടികള്‍ വീട്ടില്‍ നടാം

– റോസ്‌മേരി: കൊതുകിനെ അകറ്റുന്ന ഏറ്റവും മികച്ച ഒന്നാണ് റോസ്‌മേരി. ഇതിന്റെ മണം കൊതുകിനെ വീട്ടില്‍ നിന്നും അകറ്റി നിര്‍ത്തുന്നു.

– ലെമണ്‍ ബാം : വീട്ടില്‍ വളര്‍ത്താന്‍ എളുപ്പമുള്ള ഈ ചെടിയെ Horsemint എന്നും അറിയപ്പെടുന്നു. ഇതിന്റെ സൗരഭ്യത്തിന് കൊതുകുകളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്.

– ജമന്തി: ജമന്തി പൂക്കളുടെ സുഗന്ധത്തിന് കൊതുക്,മുഞ്ഞ എന്നിവയെയെല്ലാം അകറ്റിനിര്‍ത്താനുള്ള കഴിവുണ്ട്.

– ബേസില്‍/തുളസി: കൊതുകുകളെ അകറ്റാന്‍ മറ്റൊരു മാര്‍ഗ്ഗമാണ് ബേസില്‍ അഥവാ തുളസിച്ചെടി. കൊതുകുകളെ അകറ്റാന്‍ സഹായിക്കുന്ന ശക്തമായ സുഗന്ധം ഇതിന്റെ ഇലകളില്‍ അടങ്ങിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top