Section

malabari-logo-mobile

തിരൂര്‍ ഗള്‍ഫ് ബസാറില്‍ മോഷണം

HIGHLIGHTS : Theft at Tirur Gulf Bazaar

തിരൂര്‍: തിരൂര്‍ ഗള്‍ഫ് ബസാറില്‍ മോഷ്ടാക്കള്‍ നാല് കടകളുടെ പൂട്ട് പൊളിച്ചു. ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. ലോക്ക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ആഴ്ചയില്‍ മൂന്നുദിവസം തുറക്കാന്‍ അനുമതി ലഭിച്ചതോടെ തിങ്കളാഴ്ചയാണ് ഗള്‍ഫ് ബസാര്‍ തുറന്നത്.

ചൊവ്വാഴ്ച കടകള്‍ തുറന്നില്ല. ഇതിനിടെ, ചില കടകളുടെ പൂട്ട് പൊട്ടിച്ചതായി സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മാര്‍ക്കറ്റ് റോഡിലുള്ള മാസ് ഇലക്ട്രിക്കല്‍സില്‍ നിന്ന് ഒരു ലക്ഷം രൂപയോളം മോഷ്ടിച്ചു.

sameeksha-malabarinews

ബിസ്മി ടെക്‌സ്‌റ്റൈല്‍സ്, ഫിര്‍ദൗസ് റെഡിമെയ്ഡ്, കടവത്ത് സ്റ്റോര്‍ എന്നീ കടകളിലും മോഷണശ്രമമുണ്ടായി. ഈ കടകളില്‍ നിന്ന് കുറച്ചു പണം മാത്രമാണ് മോഷണം പോയത്. ഗള്‍ഫ്മാര്‍ക്കറ്റ് അസോസിയേഷന്റെ പരാതിയില്‍ തിരൂര്‍ സിെഎ ടിപി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!