Section

malabari-logo-mobile

പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ പരാതിയെത്തി; തിരൂരങ്ങാടി അമ്പലപടിയിലെ കുഴി ഒരാഴ്ചക്കകം അടക്കും

HIGHLIGHTS : Complaint lodged in the office of the Minister of Public Works; The pit at Tirurangadi Ambalapadi will be closed within a week

തിരൂരങ്ങാടി: പൊതുപ്രവര്‍ത്തകന്‍ ഇടപെട്ടതോടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന റോഡിലെ കുഴി അടക്കാന്‍ നിര്‍ദ്ദേശം. ചെമ്മാട് നിന്ന് പരപ്പനങ്ങാടി യിലേക്ക് പോകുന്ന പ്രധാന പാതയായ അമ്പലപ്പടി സ്വകാര്യ പെട്രോള്‍ പമ്പിന് മുന്‍വശത്താണ് റോഡിലെ കുഴി താല്‍ക്കാലികമായി അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെതീരുമാനം.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്റെ ലീക്ക് ഉണ്ടായത് മൂലം പൈപ്പ് നന്നാക്കുന്നതിന് വേണ്ടി കുഴിച്ച കുഴിയാണ് വാഹന യാത്രക്കാര്‍ക്ക് പ്രയാസമായത്. പരപ്പനങ്ങാടി നാടുകാണി പാതാ നവീകരണത്തിന്റെ ഭാഗമായി ടാറിങ് നടത്തിയിട്ടും ഇവിടെ ഒരു ഭാഗം മാത്രം അപകടംകുഴിയായി കിടക്കുകയാണ്. ഇതുമൂലം നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് രാത്രി അപകടത്തില്‍പ്പെടുന്നത്. മഴക്കാലമായതോടെ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഒരു സൈഡിലൂടെ മാത്രം വാഹനങ്ങള്‍ പോകുന്നത് മൂലം കാല്‍നടയാത്രക്കാര്‍ക്കും പ്രയാസമായിരിക്കുകയാണ്.

sameeksha-malabarinews

പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനും കരിമ്പില്‍ സിപിഎം ബ്രാഞ്ച് മെമ്പറുമായ കക്കാട് സ്വദേശി കെ എം അബ്ദുല്‍ ഗഫൂര്‍ പൊതുമരാമത്ത് വകുപ്പിന്റെ തിരുവനന്തപുരത്ത് പരാതി പരിഹാര സെല്ലിലേക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.ഒരാഴ്ചക്കകം താല്‍ക്കാലികമായി കോണ്‍ക്രീറ്റ് ചെയ്ത് കുഴി അടക്കുമെന്ന് പരപ്പനങ്ങാടി എ ഇ അറിയിച്ചു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!