ഇടിമിന്നലേറ്റ് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി

തൃശ്ശൂര്‍: ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് യുവതിയുടെ കേള്‍വിശക്തി നഷ്ടമായി. പൂമംഗലം പഞ്ചായത്തില്‍ താമസിക്കുന്ന ഐശ്വര്യയ്ക്കാണ് ഇടിമിന്നലില്‍ വൈദ്യുതാഘാതം ഏറ്റതിനെ തുടര്‍ന്ന് കേള്‍വിശക്തി നഷ്ടമായത്. ചുമരില്‍ ചാരിയിരുന്ന കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് സംഭവം. ഐശ്വര്യയുടെ ശരീരത്തില്‍ ഗുരുതരമായി പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ ആണ് അപകടം ഉണ്ടായത്. മിന്നലിനെ തുടര്‍ന്ന് വീട്ടിലെ സ്വിച്ച് ബോര്‍ഡുകളും ബള്‍ബുകളും വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയും ചുമരിലൂടെ ഉണ്ടായ വൈദ്യുപ്രവാഹത്തില്‍ ഐശ്വര്യയും കുഞ്ഞും തെറിച്ച് വീഴുകയുമായിരുനന്നു. ഇതോടെ ഇരുവര്‍ക്കും ബോധം നഷ്ടപ്പെടുകയായിരുന്നു.

സാരമായി പരിക്കേറ്റ അമ്മയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സ തേടി. ഇടിമന്നലേറ്റ് സമീപത്തെ വീടുകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top