രൂപമാറ്റം വരുത്തിയ നവകേരള ബസ് നാളെ സര്‍വീസ് ആരംഭിക്കും

HIGHLIGHTS : The face lifted Navakerala bus will start service tomorrow

careertech

നവ കേരള ബസ് നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും കോഴിക്കോട് നിന്ന് രാവിലെ 8. 30 ന് ബാംഗ്ലൂരിലേക്ക് അവിടെ നിന്ന് തിരിച്ച് രാത്രി 10. 30 ന് തിരിച്ചും ആണ് രൂപ മാറ്റം വരുത്തിയ നവ കേരള ബസ് സര്‍വീസ് നടത്തുന്നത്. 11 സീറ്റുകളാണ് അധികമായി ബസില്‍ ഘടിപ്പിച്ചിരിക്കുന്നത്.

ബുക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 911 രൂപയാണ് ടിക്കറ്റിന്റെ നിരക്ക് വരുന്നത്.കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി, മൈസൂര്‍ എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പ് ഉള്ളത് .

sameeksha-malabarinews

നിലവില്‍ ആദ്യത്തെ മൂന്നുദിവസത്തേക്കുള്ള ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് പൂര്‍ത്തിയായിട്ടുണ്ട്. പ്രീമിയം സര്‍വീസ് ആയാണ് നവ കേരള ബസ് ഓടുന്നത്. എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കി പകരം മുന്നിലൂടെ കയറാവുന്ന സംവിധാനമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.ശൗചാലയം ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!