പരപ്പനങ്ങാടി: കഞ്ചാവ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തലപ്പാറയിലാണ് നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ക്രിസ്തുമസ് പുതവത്സരാഘോഷങ്ങള്‍ക്കായി അന്യസംസ്ഥാനത്തുനിന്ന് എത്തിയ ബസ്സില്‍ നിന്നും പ്രദേശവാസികളായ മൊത്തവിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൈമാറുന്നുണ്ടെന്ന് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതെതുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണത്തിലായിരുന്നു.
തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയുടെ നേതൃത്വത്തില്‍ പ്രവന്റിവ് ഓഫീസര്‍ പ്രഗേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, ദിദിന്‍, പ്രശാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതിയെക്കുറിച്ചും കഞ്ചാവ് സ്വീകരിക്കാന്‍ എത്തിയ പ്രാദേശിക കഞ്ചാവ് മൊത്ത വിതരണക്കാരെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായും വരും ദിവസങ്ങളില്‍ ഇവരെ പിടികൂടാന്‍ ആകുമെന്നും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ള അറിയിച്ചു
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




