ത്വരീഖത്ത് മഹാ സമ്മേളനം അഞ്ച്, ആറ് തിയ്യതികളില്‍ പരപ്പനങ്ങാടിയില്‍

പരപ്പനങ്ങാടി : കേരളാ സില്‍സില നൂരിയ്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്വരീഖത്ത് മഹാസമ്മേളനം ഏപ്രില്‍ അഞ്ച്, ആറ് തിയ്യതികളിലായി നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് വശത്ത് സയ്യിദ് മുഹമ്മദ് ആരിഫുദ്ധീന്‍ ജീലാനി നഗറിലും ഞായറാഴ്ച ഉള്ളണം സുഹൂരിശാഹ് നൂരി നഗറിലുമാണ് സമ്മേളനം നടക്കുന്നത്. സമ്മേളനം വൈകീട്ട് 7 മണിക്ക് ആരംഭിക്കും.

‘ദീനിന്റെ അകവും പുറവും’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന് ചിശ്തി – ഖാദിരി ത്വരീഖത്തിന്റെ ആത്മീയ ഗുരു സയ്യിദ് അഹ്‌മദ് മുഹിയിദ്ദീന്‍ നൂരിഷാഹ് സാനി തങ്ങള്‍ നേതൃത്വം നല്‍കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 5000 ത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സില്‍സില നൂരിയ്യ സംസ്ഥാന പ്രസിഡണ്ട് മൗലാനാ യൂസുഫ് നിസാമി ശാഹ് സുഹൂരി, ജനറല്‍ സെക്രട്ടറി എ.കെ.അലവി മുസ്ലിയാര്‍, നൂര്‍ മുഹമ്മദ് ഫൈസി, സി.എം.അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ മാണൂര്‍, മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പെരുവയല്‍, കെ.മുസ മുസ്ലിയാര്‍, ഇബ്രാഹിം മുസ്ലിയാര്‍ കുറ്റിക്കാട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍ പൊന്നാനി തുടങ്ങിയവര്‍ സംബന്ധിക്കും.

സമ്മേളനത്തിനെത്തുന്നവര്‍ക്ക് യാത്രാ സൗകര്യവും താമസ സൗകര്യവും സമ്മേളന സ്ഥലത്ത് സ്ത്രീകള്‍ക്ക് പ്രത്യേകസൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സില്‍സില നൂരിയ്യ സംസ്ഥാന പ്രസിഡന്റ് മൗലാനാ യൂസുഫ് നിസാമിശാഹ് സൂഹൂരി, അബ്ദുള്‍ സലാം അരീക്കോട്, അബ്ദുള്‍ ഖാദര്‍ കണ്ണൂര്‍, ഷെരീഫ് പേരാമ്പ്ര, ഡോ. മുഹമ്മദ് സമീര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top