Section

malabari-logo-mobile

താനൂർ തെരുവുകൾ ‘ലായ്ഹരോബാ’ നൃത്തചുവടുകളിൽ 

HIGHLIGHTS : താനൂർ: ഫോക്ക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയോത്സവമായ മിലനോടനുബന്ധിച്ചു നടത്തുന്ന പ്രചാരണ പരിപാടികളിൽ അസം, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ

താനൂർ: ഫോക്ക് ലോർ അക്കാദമി സംഘടിപ്പിക്കുന്ന ദേശീയോത്സവമായ മിലനോടനുബന്ധിച്ചു നടത്തുന്ന പ്രചാരണ പരിപാടികളിൽ അസം, മണിപ്പൂർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കലാകാരന്മാർ താനൂരിലും പരിസര പ്രദേശങ്ങളിലും പങ്കെടുത്തു.

നർത്തകർ താളവാദ്യങ്ങളുടെ സഹായത്തോടെ, അവയുടെ ശബ്ദത്തിനൊപ്പിച്ച് നൃത്തം ചെയ്തത് കാഴ്ചക്കാർക്ക് നവ്യാനുഭൂതിയായി.  മണിപ്പൂരിലെ ആരാധനാനൃത്തങ്ങളുടെ കൂട്ടത്തിൽ രാസനൃത്തം, ലായ്ഹരോബാ, തബാൽ ചോങ്ബി എന്നിവയും ഉണ്ടായിരുന്നു. സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയാണ് ഇത്തരം നൃത്തരൂപങ്ങളെന്ന്  നർത്തകർ പറഞ്ഞു.

sameeksha-malabarinews

ഏപ്രിൽ 27 മുതൽ മെയ് 6 വരെ ദേവധാർ സ്കൂളിലാണ് പരിപാടികൾ നടക്കുന്നത്. 28 ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം നിർവഹിക്കും. വി. അബ്‍ദുറഹിമാൻ എം.എൽ.എ അധ്യക്ഷനാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!