താനൂര്‍ ജി.എല്‍.പി സ്‌കൂള്‍ കെട്ടിടം ഫെബ്രുവരി 6 ന് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കും

താനൂര്‍ : ശോഭപറമ്പിലെ ജി.എല്‍.പി സ്‌കൂളില്‍ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, ടോയ്‌ലറ്റ് സമുച്ചയം തുടങ്ങിയ സൗകര്യങ്ങളുള്ളതാണ് കെട്ടിടം. എട്ട് ക്ലാസ് മുറികളുള്ള കെട്ടിടം ഫെബ്രുവരി ആറിന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കും.

ഓണ്‍ലൈനായുള്ള ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. ധനമന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വി. അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും.

ഒരു വര്‍ഷത്തിനുള്ളിലായിരുന്നു കെട്ടിട നിര്‍മാണം. 610 വിദ്യാര്‍ത്ഥികളാണ് സ്‌കൂളിലുള്ളത്. 135 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് സ്‌കൂള്‍. പുതിയ കെട്ടിടം നിര്‍മിച്ചതിന് പുറമെ ചുറ്റുമതില്‍, ഗേറ്റ് എന്നിവയും സ്‌കൂളില്‍ പണിയുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top