
തിരുവനന്തപുരം:സെല്‍ഫിയെടുക്കുന്നതിനിടെ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വര്‍ക്കല ഹെലിപാഡ് ക്ലിഫിന്റെ അറ്റത്തു നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശി ശരവണന്‍ ആണ് മരിച്ചത്.
സുരക്ഷാവേലി മറികടന്ന് സെല്‍ഫി എടുക്കുന്നതിനിടെ ഏപ്രില്‍ 5 നാണ് അപകടം ഉണ്ടായത്. ക്ലിഫിന്റെ മുകളില്‍ നിന്നും ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. താഴേക്ക് വീണ ഇയാളെ ഫയര്‍ഫോഴ്‌സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.
ശരവണനും കൂടെ ഉണ്ടായിരുന്ന സുഹൃത്തും കൂടിയാണ് സെല്‍ഫി എടുക്കാനായി ക്ലിഫിന് മുകളില്‍ പോയത് എന്നാല്‍ സുഹൃത്ത് രക്ഷപ്പെട്ടു.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.




