HIGHLIGHTS : Suspect arrested for theft from unoccupied houses
പെരിന്തല്‍മണ്ണ: ആളില്ലാത്ത പൂട്ടിക്കിടക്കുന്ന വീ ടുകളില്‍ മോഷണം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തിരുവ നന്തപുരം നെടുമങ്ങാട് തളിക്കോ ട് തടത്തരിക്കുത്ത് സജിന മന്‍സി ലില്‍ നസി (റോയ്, 52)മിനെയാ ണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ മെയ് 22ന് പുലര്‍ച്ചെ പെരിന്തല്‍മ ണ്ണ കുന്നപ്പള്ളി കളത്തിലക്കരയി ലെയും ആശാരിക്കരയിലെയും വീടുകളില്‍ നടത്തിയ മോഷണ ത്തിലാണ് പ്രതിയെ അറസ്റ്റുചെ യ്തത്. ഒരു വീട്ടില്‍നിന്ന് സ്വര്‍ണാഭ രണവും മറ്റൊരു വീട്ടില്‍നിന്ന് വി ദേശ കറന്‍സികളടങ്ങിയ പണവും വാച്ചുമാണ് മോഷണം പോയത്.
സംസ്ഥാനത്തുടനീളം നിരവ ധി മോഷണക്കേസുകളില്‍ പ്രതി യാണ് നസീമെന്ന് പൊലീസ് പറ ഞ്ഞു. മറ്റൊരു കേസില്‍ മാവേലിക്കര പൊലീ സിന്റെ പിടിയി ലായ പ്രതിയെ പെരിന്തല്‍മ ണ്ണയിലെ കേസുകളില്‍ ഉള്‍പ്പെട്ടയാളാ ണെന്ന് വ്യക്ത മായതോടെയാ ണ് അറസ്റ്റുചെയ്തത്.
തിരുവല്ല കുറ്റപ്പുഴയില്‍ കുടും ബമായി ഇപ്പോള്‍ താമസിച്ചുവ രികയായിരുന്നു. അവധിദിനങ്ങ ളില്‍ ഉച്ചയോടെ തിരുവല്ലയില്‍ നിന്ന് ബസില്‍ തൃശൂരെത്തിയാ ണ് വിവിധ സ്ഥലങ്ങളിലേക്ക് മോഷണത്തിന് പോയിരുന്നതെ ന്ന് പൊലീസ് പറഞ്ഞു. വെള്ളമു ണ്ടും ഷര്‍ട്ടും വിലകൂടിയ വാച്ചു മൊക്കെ ധരിച്ച് മോഷ്ടാവാണെ ന്ന് സംശയം തോന്നിക്കാത്ത രീതിയിലായിരുന്നു മോഷണത്തിന് പോയിരുന്നത്. മൊബൈല്‍ ഫോണ്‍ ഒഴിവാക്കി മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥല ത്ത് രാത്രി പത്തിനുമുമ്പായെ ത്തും. അവിടുത്തെ ബാറില്‍നി ന്ന് മദ്യപിച്ചശേഷം ഇടറോഡുക ളിലൂടെ സഞ്ചരിച്ച് സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതും ആളില്ലാ ത്തതുമായ വീടുകളില്‍ മോഷ്ടി ക്കാന്‍ കയറുകയായിരുന്നു പ്രതി യുടെ രീതിയെന്ന് പൊലീസ് പറ ഞ്ഞു.
മോഷണത്തിനുശേഷം നേരം പുലരുംമുമ്പേ ബസില്‍ മടങ്ങും. പെരിന്തല്‍മണ്ണ എസ്‌ഐ ടി പി ഉദയന്റെ നേതൃത്വത്തില്‍ സീനി യര്‍ സിപിഒ എം കെ മിഥുന്‍, സി പിഒ മുഹമ്മദ് സജീര്‍ എന്നിവരാ ണ് അന്വേഷക സംഘത്തിലു ണ്ടായിരുന്നത്. പെരിന്തല്‍മണ്ണ ജെഎഫ്സിഎം (ഒന്ന്) കോടതി യില്‍ ഹാജരാക്കിയ പ്രതിയെ റി മാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു