വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാര്‍ഥി പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തിയില്‍ താമസിക്കുന്ന ചെട്ടിപ്പടി സ്വേദേശി വാകയില്‍ ഷിനോജിന്റെ മകന്‍ ശ്രീരാഗ് (16) ആണ് മരിച്ചത്.
രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തില്‍ ചവിട്ടിയതാണ് ഷോക്കേല്‍ക്കാന്‍ കാരണം.
സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളും ഷോക്കേറ്റ് ചത്ത നിലയിലാണ്. മാതാവ്:സുബിത. സഹോദരൻ: വൈഷ്ണവ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




