എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചു

sslcതിരുവനനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 97.22 ശതമാനമാണ് എസ് എസ് എല്‍ സി വിജയ ശതമാനം. ഇത് സര്‍വ്വകാല റെക്കോഡാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.55 ശതമാനം അധികമാണ് വിജയ ശതമാനം.

മോഡറേഷന്‍ ഇല്ലാതെയാണ് ഇത്രയും കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതെന്ന് പരീക്ഷ ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പറഞ്ഞു.

ഏല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ് കൂടുതല്‍ കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാലക്കാടാണ് ഏറ്റവും കുറവ് കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹരായത്. 12287 പേര്‍ക്കാണ് എല്ലാ വഷയത്തിലും എ പ്ലസ് കിട്ടിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top