ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മലപ്പുറം:ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡവലപ്മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചവരായിരിക്കണം.

പട്ടിക വര്‍ഗ്ഗ ദുര്‍ബല വിഭാഗങ്ങളായ കാടര്‍, കുറുമ്പര്‍, ചേലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കൊറഗ സമുദായങ്ങളിലുള്ളവര്‍ക്ക് ബി ഗ്രേഡ് മതിയാകും. അപേക്ഷകര്‍ നാല്, ഏഴ് ക്ലാസ്സുകളില്‍ സര്‍ക്കാര്‍ /എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ചു വരുന്നവരും സ്‌കീം കാലയളവില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ പഠനം തുടരുന്നവരുമായിരിക്കണം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.

അപേക്ഷയോടൊപ്പം ജാതി വരുമാനം നാല്, ഏഴ് ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ഗ്രേഡ് ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ആധാര്‍ പകര്‍പ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ എം.ആര്‍.എസ്/ഹോസ്റ്റലുകള്‍ എന്നിവയില്‍ പഠിക്കുന്നവരല്ലെന്ന സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 13. അപേക്ഷകള്‍ അയക്കേണ്ട വിലാസം സംയോജിത പട്ടികവര്‍ഗ്ഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, ചന്തക്കുന്ന് പി.ഒ. മലപ്പുറം. പിന്‍ 670 329.

 

Share news
error: Content is protected !!
Scroll to Top