ബോട്ടിന്റെ സ്രാങ്ക് പിടിയില്‍

മലപ്പുറം: താനൂരില്‍ ദുരന്തം വിതച്ച ബോട്ടിന്റെ സ്രാങ്ക് ദിനേശന്‍ പൊലീസ് പിടിയില്‍. താനൂരില്‍ വെച്ചാണ് പൊലീസ് പിടിയിലായത്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോയ ദിനേശനായി പൊലീസ് ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തിയിരുന്നു.

ബോട്ട് ജീവനക്കാരനായ രാജന്‍ കൂടിയാണ് ഇനി പിടിയിലാവാനുള്ളത്. അപകടത്തിന് പിന്നാലെ ബോട്ട് ഉടമ നാസര്‍, ദിനേശന്‍, രാജന്‍ എന്നിവര്‍ രക്ഷപ്പെട്ടിരുന്നു. നാസറാണ് ആദ്യം പൊലീസ് പിടിയിലാവുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നും കസ്റ്റഡിയിലെടുത്ത നാസര്‍ നിലവില്‍ റിമാന്‍ഡിലാണ്.

നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. ചൊവ്വാഴ്ച്ച ആറുമണിയോടെയാണ് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വിപില്‍ ദാസിന് മുമ്പാകെ പ്രതിയെ ഹാജരാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം ആണ് പ്രതിയെ കോഴിക്കോട്ട് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.അതിനിടെ ഇന്ന് മനുഷ്യാവകാശ കമ്മീഷന്‍ സംഘം താനൂരില്‍ എത്തും. പത്ത് മണിക്കായിരിക്കും സംഘം അപകട സ്ഥലം സന്ദര്‍ശിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top