പൊന്നിയന്‍ സെല്‍വനെ ആസ്പദമാക്കി വെബ് സീരീസ് നിര്‍മിക്കാനൊരുങ്ങി സൗന്ദര്യ രജനീകാന്ത്

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രശ്സ്ത നോവലായ ‘പൊന്നിയന്‍ സെല്‍വനെ’ അനുകല്‍പനം ചെയ്ത് പുതിയ വെബ് സീരീസ് നിര്‍മിക്കാനൊരുങ്ങി സൗന്ദര്യ രജനീകാന്ത്. സൗന്ദര്യ തന്നെയാണ് വെബ് സീരീസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്.

‘പുതു വെള്ളം – പൊന്നിയന്‍ സെല്‍വന്‍’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ശരത് ജ്യോതിയാണ്. എം.എക്സ് പ്ളെയര്‍ ഒറിജിനലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. അഭിനേതാക്കള്‍ ആരെല്ലാമായിരിക്കും എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

പൊന്നിയന്‍ സെല്‍വനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത് പ്രൊജക്ട് ആണ് സൗന്ദര്യയുടേത്. സംവിധായകന്‍ മണിരത്നം 2 ഭാഗങ്ങളായി പൊന്നിയന്‍ സെല്‍വന്‍ എന്ന പേരില്‍ തന്നെ ചിത്രം ഒരുക്കുന്നുണ്ട്.

വിക്രം, ഐശ്വര്യ റായ്, പ്രകാശ് രാജ്, ശരജ് കുമാര്‍, ജയറാം, ലാല്‍, ഐശ്വര്യ ലക്ഷ്മി, തൃഷ, കാര്‍ത്തി, ജയം രവി, ശോഭിത ധുലിപാല, പ്രഭു, അശ്വിന്‍ കാകുമാമ തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.

 

Share news
error: Content is protected !!
Scroll to Top