ഉമ്മന്‍ചാണ്ടിക്കെതിരെ കേസ്

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും.

സോളാര്‍ അഴിമതി അന്വേഷിക്കാന്‍ യുഡിഎഫ് സര്‍ക്കാന്‍ നിയമിച്ച  ജസ്റ്റീസ് ജി ശിവരാജന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് കേസെടുക്കുന്നതെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സരിതയുടെ കത്തില്‍ പേരു പരാമര്‍ശിക്കപ്പെട്ട  വര്‍ക്കെതിരെ ബലാല്‍സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കും.

Share news
error: Content is protected !!
Scroll to Top