പരപ്പനങ്ങാടിയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് കുറുക്കൻ്റെ കടിയേറ്റു

പരപ്പനങ്ങാടി നെടുവയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് കുറുക്കൻ്റെ കടിയേറ്റു.നെടുവ പദ്മനാഭന്റെ ഭാര്യ ബിന്ദു ,പോക്കാട്ടു വിജീഷ് ന്റെ മകൻ നാലാം ക്ലാസ്സുകാരൻ കാർത്തിക് ,ചക്യാട്ട് മനോഹരൻ ന്റെ ഭാര്യ പുഷ്പ ,ചക്യാട്ട് സുഭാഷ് ,ചോഴിമഠത്തിൽ അനീഷ് ന്റെ മകൾ മൂന്നു വയസ്സുകാരി ശ്രീവേദിക എന്നിവരെ തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇൻജക്ഷൻ അലർജി കണ്ടെത്തിയതിനെ തുടർന്നു കാർത്തിക് നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി 

വ്യാഴാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം .മാസങ്ങൾക്കു മുമ്പ് പ്രദേശത്തു കുറുക്കന്റെ ശല്യം രൂക്ഷമായതിനെ തുടർന്നു നാട്ടുകാരും മുനിസിപ്പാലിറ്റിയും ജാഗ്രത പാലിച്ചിരുന്നു .എന്നാൽ ഇപ്പോൾ വീണ്ടും കുറുക്കന്റെ ആക്രമണം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട് .കടിച്ചു പരിക്കേൽപ്പിച്ച കുറുക്കന് പേ ബാധിച്ചതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു .നഗരസഭ അധികൃതരും ആരോഗ്യ വനം വകുപ്പ് അധികൃതരും വിഷയം ഗൗരവമായി എടുക്കണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കൾ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top