അര്‍ജുനായുള്ള തിരച്ചില്‍; പരിശോധനയില്‍ മനുഷ്യസാന്നിദ്ധ്യം കണ്ടെത്താനായില്ല

കര്‍ണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലില്‍ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി തെരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേക്ക് പത്താം ദിവസം. ഗംഗാവലി പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു.  ലോറി കണ്ടെത്തിയത് റോഡില്‍ നിന്ന് 60 മീറ്റര്‍ ദൂരെ പുഴയിലാണ്. ലോറിയുടെ ഉളളില്‍ മനുഷ്യസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

കനത്ത മഴയെ തുടര്‍ന്ന് ഇപ്പോള്‍ ഡ്രോണ്‍ പരിശോധന താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ഗംഗാവലി പുഴയില്‍ രാത്രിയും ഡ്രോണ്‍ പരിശോധന തുടരാനാണ് തീരുമാനം. അതേ സമയം നദിയിലെ ഒഴുക്ക് രണ്ട് നോട്ടില്‍ കൂടുതലെങ്കില്‍ ഡൈവര്‍മാര്‍ക്ക് ഇറങ്ങാന്‍ കഴിയില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top