റിയാദ്: സൗദിയില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ധിപ്പിച്ചു. ഞായറാഴ്ച മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നത്. കുടുംബങ്ങളെ കൊണ്ടുവരുന്നതുള്‍പ്പെടെയുള്ള സന്ദര്‍ശക വിസയുടെ ഫീസാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതെസമയം തൊഴില്‍ വിസകള്‍ക്ക് പുതിയ നിയമം ബാധകമല്ല.
സിംഗിള്‍ എന്‍ട്രി വിസക്ക് 2000 റിയാലും ആറുമാസ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് റീ എന്‍ട്രി വിസിറ്റ് വിസക്ക് 3000 റിയാലുമാണ് ഫീസിനത്തില്‍ നല്‍കേണ്ടി വരിക. ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്ക് ലഭിക്കുന്നതിന് 8000 റിയാലുമാണ് പുതിയ ഫീസ്. സന്ദര്‍ശന വിസകളിലെത്തിയ ശേഷം പിന്നീട് വിസ കാലാവധി നീട്ടുന്നതിനും പുതിയ ഫീസ് ബാധകമായിരിക്കും. ഇതിന് പുറമെ ട്രാന്‍സിസ്റ്റ് വിസക്ക് 300 റിയാലും തുറമുഖം വഴിയുളള യാത്രക്കു 50 റിയാലും നല്‍കണം. വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തു പോകുന്നതിനുള്ള എക്‌സിറ്റ് റീ എന്‍ട്രി വിസക്കു നിലവിലുള്ള 200 റിയാല്‍ നല്‍കിയാല്‍ മതി. എന്നാല്‍ ഈ ആനുകൂല്യം രണ്ട് മാസത്തേക്ക് മാത്രമായിരിക്കും. പിന്നീട് വരുന്ന ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കണം. അധിക തുക നല്‍കിയാല്‍ ഇഖാമയുടെ കാലാവധി വരെ റീ എന്‍്ട്രി വിസ അനുവദിക്കും.
അതെസമയം നേരത്തെ 500 റിയാല്‍ നല്‍കിയാല്‍ ആറുമാസം ലഭിച്ചിരുന്ന മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് റീ എന്‍ട്രി വിസ ഇനിമുതല്‍ മൂന്ന് മാസത്തേക്കു മാത്രമേ ലഭിക്കുകയൊള്ളു. പിന്നീട് വരുന്ന ഓരോ മാസത്തിനും 200 റിയാല്‍ വീതം അധികം നല്‍കണം. ആദ്യമായി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കു വിസ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ പിന്നീട് ഹജ്ജ്, ഉംറ വിസകള്‍ക്കുള്ള രണ്ടായിരം റിയാല്‍ വീതം നല്‍കേണ്ടി വരും. അതെസമയം തെഴില്‍ വിസകള്‍ക്ക് നിലവില്‍ നല്‍കിവരുന്ന രണ്ടായിരം റിയാല്‍ തന്നെ നല്‍കിയാല്‍ മതിയെന്നും മന്ത്രാലയം അറിയിച്ചു.




