Section

malabari-logo-mobile

ശബരിമലയില്‍ തിക്കിലും തിരക്കിലും 30 പേര്‍ക്ക് പരിക്ക്

HIGHLIGHTS : ശബരിമല : ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം ഭക്തര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടോടെ ഉണ്ടായ തിരക്കിലാണ് മാളികപുറത്തിന് സമീപം ക്യൂ ന...

ശബരിമല :  ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം ഭക്തര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ടോടെ ഉണ്ടായ തിരക്കിലാണ് മാളികപുറത്തിന് സമീപം ക്യൂ നിന്ന അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റത്. അവധിദിവസമായതിനാലും മണ്ഡലപൂജ പ്രമാണിച്ചും ശബരിമലയില്‍ രണ്ട് ദിവസമായി വന്‍ തിരക്കാണ് അനുഭവപെടുന്നത്. ഞായറാഴ്ച തങ്കയങ്കി ചാര്‍ത്തിയുള്ള ദീപാരാധനക്കായി വന്‍തിരക്കാണ് അനുവപ്പെട്ടത്.

ദീപാരാധനക്ക് ശേഷം ‘ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടുമ്പോഴായിരുന്നു തിക്കുംതിരക്കും ഉണ്ടായത്. ദീപാരാധാനക്ക് മുമ്പുള്ള തിരക്ക് നിയന്ത്രിക്കാനായി കെട്ടിയ വടം പൊട്ടിയതാണ് അപകട കാരണം. മാളികപ്പുറത്ത് ക്യൂ നിന്നിരുന്നവരാണ് പരിക്കേറ്റവരില്‍ ഏറയുമെന്നാണ് സൂചന. പരിക്കേറ്റവരെ സന്നിധാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

സാരമായി പരിക്കേറ്റ 10 പേരെ പമ്പ ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റവരില്‍ കൂടുതലും അന്യസംസ്ഥാനക്കാരാണ്.

പരിക്കേറ്റവര്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മാളികപ്പുറം ക്ഷേത്രത്തിനടുത്ത് കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!