സ്ത്രീവേഷം ധരിച്ചെത്തി മോഷണം; അയൽവാസി പിടിയിൽ

കുറ്റിപ്പുറം : ആതവനാട് പുളമംഗലത്ത് സ്ത്രീവേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണം മോഷ്ടിച്ച കേസിൽ അയൽവാസിയായ യുവാവ് പിടിയിൽ. പുത്തൻ പീടിയക്കൽ ഷാക്കിർ (31)നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്.

കരിങ്കപ്പാറ നഫീസയുടെ വീട്ടിൽ വെള്ളി പകൽ ഒന്നോടെയാണ് മോഷണം. എസ്ഐആർ ഫോമിലെ വിവരങ്ങൾ അന്വേഷിച്ചാണ് ഇയാൾ സ്ത്രീ വേഷത്തിൽ വീട്ടിലെത്തിയത്.

ആധാർ കർഡുകൾ എടുക്കാൻ വീടിന്റെ അകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ് കവർന്നത്. പരിക്കേറ്റ വയോധിക സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top