കലാമണ്ഡലം സത്യഭാമക്കെതിരെ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശൂര്‍:അധിക്ഷേപ പരാമര്‍ശത്തില്‍ നര്‍ത്തകി സത്യഭാമക്കെതിരെ പൊലീസില്‍ പരാതി നല്‍കി ആര്‍എല്‍വി രാമകൃഷ്ണന്‍. വ്യക്തി അധിക്ഷേപം നടത്തിയെന്നാരോപിച്ചാണ് പരാതി നല്‍കിയത്. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. അഭിമുഖം നല്‍കിയത് വഞ്ചിയൂരില്‍ ആയതിനാല്‍ പരാതി വഞ്ചിയൂര്‍ പൊലീസിന് കൈമാറുമെന്ന് ചാലക്കുടി പൊലീസ് പറഞ്ഞു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

പരാമര്‍ശത്തില്‍ സത്യഭാമയ്ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദേശം. അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top