ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു

കവരത്തി: ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം തയാറാക്കാന്‍ കമ്മറ്റിയെ നിയമിച്ചു. കപ്പല്‍, വിമാന സര്‍വീസുകളിലാണ് നിയന്ത്രണം.

യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയാറാക്കാന്‍ ആറംഗ കമ്മറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കമ്മറ്റി തീരുമാനമെടുക്കണം.

അതേസമയം, ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്‍കാന്‍ കവരത്തി എഡിഎമ്മിന് മാത്രമേ ഇനി അധികാരമുള്ളു. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നുമാണ് പുതിയ നിര്‍ദേശം.

 

Share news
error: Content is protected !!
Scroll to Top