HIGHLIGHTS : Recruitment of Blood Bank Technician
പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ് കമ്മറ്റിയുടെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ്, ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് നിയമനം. ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ട്രെയിനിക്ക് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബ്ലഡ് ബാങ്കില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം (ബി.എസ്.ടി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്)/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്) എന്നിവയാണ് യോഗ്യതകള്‍. വി.എച്ച്.എസ്.ഇ എം.എല്‍.ടി വിജയിച്ച, ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവും ടെക്നീഷ്യന്‍ ട്രെയിനിയുടെ മൂന്ന് ഒഴിവുകളുമാണുള്ളത്. യോഗ്യരായവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പിയും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 22 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ബ്ലഡ് ബാങ്ക് ഓഫീസിൽ സമര്‍പ്പിക്കണം. ആഗസ്റ്റ് 24 ന് ന് രാവിലെ 10 മണിക്ക് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 226322.