ജില്ലാ, താലൂക്ക്, സി.എച്ച്.സി ആശുപത്രികളിൽ കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്ക് അപ്രന്റീസ് നഴ്‌സായി നിയമിക്കപ്പെടുന്നതിന് മലപ്പുറം ജില്ലയിലെ യോഗ്യരായ പട്ടികജാതി യുവതി-യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു സയൻസ് ഗ്രൂപ്പെടുത്ത് ബി.എസ്.സി നഴ്‌സിങ്, ജനറൽ നഴ്‌സിങ് വിജയിച്ചവരും കേരള നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ 35 വയസ് കഴിയാത്തവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ പൂർണമായി പൂരിപ്പിച്ച അപേക്ഷ ജാതി,വരുമാനം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് മാർച്ച് ആറിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2734901.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



