പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അപൂർവ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി

നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അഖിലേന്ത്യാ പര്യടനത്തിന്റെ ഭാഗമായി പൂനെയിലെത്തിയ ആരോഗ്യ മന്ത്രി വീണാ ജോർജ് തന്റെ ശിഷ്യയെ കണ്ടുമുട്ടി. പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സന്ദർശനത്തിനിടേയാണ് പഴയ ശിഷ്യയായ ഡോ. അനീഷയെ കണ്ടത്. തികച്ചും അപ്രതീക്ഷിത കൂടിക്കാഴ്ച്ചയായിരുന്നു. മന്ത്രി തന്റെ ഫേസ്ബുക്കിലാണ് കൂടിക്കാഴ്ച പങ്കുവച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

അഭിമാനവും സന്തോഷവും ഹൃദയം നിറച്ച ഒരു നിമിഷമായിരുന്നു അത്. പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സന്ദർശനത്തിനിടെ ബയോ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിൽ ശാസ്ത്രജ്ഞയായ ഡോ. അനീഷയെ കണ്ട നിമിഷം.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ എന്റെ വിദ്യാർത്ഥിനിയായിരുന്നു പ്രിയപ്പെട്ട അനീഷ. കോളേജിൽ അനീഷ ബിരുദ പഠനം നടത്തുമ്പോഴാണ് ഞാൻ അനീഷയുടെ ഫിസിക്സ് അധ്യാപികയായത്. അനീഷയുമായുള്ള കൂടിക്കാഴ്ച അപ്രതീക്ഷിതമായിരുന്നു. അനീഷ അവിടെ ഉണ്ടെന്നുള്ളത് അറിയില്ലായിരുന്നു.

സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ എംഎൽഎമാർ പികെ ബഷീർ, യു. പ്രതിഭാ, കെകെ രമ, ജോബ് മൈക്കിൾ എന്നിവർ സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top