Section

malabari-logo-mobile

രാമായണമാസം സംഘടപ്പിക്കുന്നതെന്ന പ്രചരണം അടിസ്ഥാനരഹിതം: സിപിഐഎം

HIGHLIGHTS : സിപിഐഎം രാമായണമാസാചരണം സംഘടപ്പിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐഎം സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹിന്ദു പുരാണേതിഹാസങ്ങളെ ്ആ...

സിപിഐഎം രാമായണമാസാചരണം സംഘടപ്പിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐഎം സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഹിന്ദു പുരാണേതിഹാസങ്ങളെ ്ആര്‍എസ്എസ്സ് വര്‍ഗ്ഗീയപ്രചരണങ്ങള്‍ക്കും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് തുറന്നുകാണിക്കാന്‍ ചില സംസ്‌കൃതപണ്ഠിതരും അധ്യാപകരം രൂപം നല്‍കിയ സംസ്‌കൃതസംഘം വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും, അത് സിപിഐഎമ്മിന്റെ കീഴിലുള്ള സംഘടനയല്ലെന്നും കോടിയേരിയുടെ പ്രസ്താവനയില്‍ പറയുന്നു.

sameeksha-malabarinews

സിപിഎം രാമായണമാസാചരണം നടത്തുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ഇടതുപക്ഷസഹയാത്രികരായ എഴുത്തുകാരടക്കം വിയോജിപ്പുമായി രംഗത്തെത്തിയിരുന്നു.

സിപിഐഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന നിലയില്‍ വിവിധ മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
രാമായണമാസം എന്ന നിലയില്‍ കര്‍ക്കിടകമാസത്തെ ആര്‍.എസ്‌.എസ്‌ വര്‍ഗ്ഗീയ പ്രചരണത്തിനും രാഷ്ട്രീയ ആവശ്യത്തിനുമായി ദുര്‍വിനിയോഗം ചെയ്‌തു വരികയാണ്‌. ഹിന്ദു പുരാണേതിഹാസങ്ങളെ ഉപയോഗിച്ച്‌ നടത്തുന്ന ഈ തെറ്റായ നീക്കങ്ങളെ തുറന്ന്‌ കാണിക്കുന്നതിന്‌ സംസ്‌കൃത പണ്ഡിതരും, അധ്യാപകരും രൂപം നല്‍കിയിട്ടുള്ള സംസ്‌കൃതസംഘം വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്‌. ഈ സംഘടന സി.പി.ഐ (എം) ന്റെ കീഴിലുള്ള സംഘടനയല്ല. മറിച്ച്‌ ഒരു സ്വതന്ത്ര സംഘടനയാണ്‌. ആ സംഘടന നടത്തുന്ന പ്രചരണ പരിപാടികള്‍ കര്‍ക്കിടകമാസത്തിലെ രാമായണ പാരായണമല്ല എന്നാണ്‌ മനസ്സിലാക്കുന്നത്‌. ഇത്‌ കര്‍ക്കിടക മാസത്തിലൊതുങ്ങുന്ന ഒരു പ്രത്യേക പരിപാടിയുമല്ല. വസ്‌തുത ഇതായിരിക്കെ ഈ പരിപാടിയെ സി.പി.ഐ (എം) നെതിരെയുള്ള ഒരു പ്രചരണമാക്കാനാണ്‌ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!