മംഗളൂരു – ചെന്നൈ വിഷു സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

കോഴിക്കോട്: വിഷു തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കും തിരിച്ചും രണ്ട് വീതം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. കേരളത്തിൽ 10 സ്റ്റോപ്പുകളുമായാണ് മംഗളൂരുവിൽ നിന്ന് കണ്ണൂർ – കോഴിക്കോട് – പാലക്കാട് വഴിയുള്ള ട്രെയിൻ സർവീസ്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് നാളെ രാവിലെ ആരംഭിക്കും. ട്രെയിൻ ഷെഡ്യൂളും വിശദാംശങ്ങളും അറിയാം.

06126 മംഗളൂരു സെൻട്രൽ – ചെന്നൈ എഗ്മോർ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 06, 13 തിങ്കളാഴ്ചകളിൽ വൈകീട്ട് 04:00 മണിയ്ക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10:30ന് ചെന്നൈ എഗ്മോറിലെത്തും. 04:52 കാസർകോട്, 05:10 കാഞ്ഞങ്ങാട്, 05:33 പയ്യന്നൂർ, 06:07 കണ്ണൂർ, 06:30 തലശേരി, 06:49 വടകര, 07:32 കോഴിക്കോട്, 08:11 തിരൂർ, 09:30 ഷൊർണൂർ, 10:57 പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളിലെത്തുക. തുടർന്ന് 10:30ന് ചെന്നൈയിലെത്തിച്ചേരും.

മടക്കയാത്ര 06125 ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 07, 14 ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 02:00 മണിയ്ക്ക് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:50ന് മംഗളൂരുവിലെത്തിച്ചേരും. ചൊവ്വാഴ്ച രാത്രി 11:17ന് പാലക്കാട് എത്തുന്ന ട്രെയിൻ 12:05ന് ഷൊർണൂരെത്തും. തിരൂർ 12:55, കോഴിക്കോട് 01:47, വടകര 02:29, തലശേരി 02:51, കണ്ണൂർ 03:17, പയ്യന്നൂർ 03:45, കാഞ്ഞങ്ങാട് 04:19, കാസർകോട് 04:39 സ്റ്റേഷനുകൾ പിന്നിട്ട് 06:50ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.

പാലക്കാട് കഴിഞ്ഞാൽ പൊതനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോളാർപേട്ടൈ, കാഡ്പാടി, ഷോളിഗനല്ലൂർ, അരക്കോണം, തിരുവള്ളൂർ, പേരമ്പൂർ എന്നീ സ്റ്റേഷനുകളിലാണ് സ്പെഷ്യൽ ട്രെയിനിന് സ്റ്റോപ്പുകളുള്ളത്.

Share news
error: Content is protected !!
Scroll to Top