HIGHLIGHTS : Quiz competition winners congratulated
പരപ്പനങ്ങാടി : പരപ്പനങ്ങാടി ബിഇഎം ഹയര്‍സക്കണ്ടറി സ്‌കൂളില്‍ കുട്ടികളില്‍ ഗാന്ധിയെ വായിക്കുക എന്ന ആശയത്തെ ആസ്പദമാക്കി കേരള സര്‍വോദയ മണ്ഡലം മലപ്പുറം ജില്ലാ കമ്മറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ ജില്ലാ തല പ്രശ്‌നോത്തരി മത്സര വിജയികളെ അനുമോദിച്ചു. പി ടി എ വൈസ് പ്രസിഡന്റ് നൗഫല്‍ ഇല്യന്‍ അധ്യക്ഷത വഹിച്ചു.
ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, എന്റെ സത്യാന്വേഷണ പരീക്ഷണം പുസ്തകവും, പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും നല്‍കി. യോഗത്തില്‍ കേരള സര്‍വോദയ മണ്ഡലം സംസ്ഥാന കമ്മിറ്റി അംഗം രമേശ് മേത്തല്‍, ജില്ലാ പ്രസിഡന്റ് സുബൈദ പൊത്തന്നൂര്‍, സലാം, മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുകയും ഗാന്ധിദര്‍ശന്‍ ആശയങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഹെഡ്മിസ്‌ട്രെസ് ആന്‍സി ജോര്‍ജ് ആശംസ അര്‍പ്പിച്ചു.
സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ലിപ്‌സണ്‍ സ്വാഗതവും, ഡെപ്യൂട്ടി ഹെഡ്മിസ്റ്റര്‍
അബ്ദുല്‍ നാസര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


