ഖത്തറില്‍ ചെറിയപെരുന്നാള്‍ ഐക്യദാര്‍ഢ്യദിനമായി ആചരിച്ചു

ദോഹ:രാജ്യത്ത് ചെറിയ പെരുന്നാള്‍ ഐക്യദാര്‍ഢ്യദിനമായി ആചരിച്ചു. സ്വദേശികളും വിദേശികളും സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുത്തു.

അമീര്‍ ഷെയ്ഖ് തമീമിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ട് ധരിച്ചാണ് പലരും പെരുന്നാള്‍ നമസ്‌ക്കാരത്തിന് പള്ളികളും ഈദ് ഗാഹുകളിലുമെത്തിയത്. കുല്ലുനാ ഖത്തര്‍ അഥവാ ഞങ്ങള്‍ ഖത്തറിനൊപ്പം എന്ന തലക്കെട്ടില്‍ രാജ്യമെമ്പാടും നടക്കുന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ പ്രവാസി സമൂഹവും പങ്കാളികളായി.

രാവിലെ അഞ്ചുമണി മുതല്‍ അല്‍ അഹ്‌ലി സ്‌പോര്‍ട്‌സ് ക്ലബ്ബിനു സമീപമുള്ള അലി ബിന്‍ അലി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം നൂറുകണക്കിന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഒത്തുകൂടി ഖത്തറിനുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അയല്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തില്‍ ഏതു പ്രതിസന്ധിഘട്ടങ്ങളെയും തരണം ചെയ്യാന്‍ ഖത്തറിനോടൊപ്പം ഞങ്ങളുമുണ്ടെന്ന സന്ദേശമാണ് പെരുന്നാള്‍ ദിനത്തില്‍ പ്രവാസി സമൂപം രാജ്യത്തിന് കൈമാറിയത്.

Share news
error: Content is protected !!
Scroll to Top