Section

malabari-logo-mobile

ഖത്തറില്‍ ഇനി 5ജി കുതിപ്പ്

HIGHLIGHTS : ദോഹ: കമ്യൂണിക്കേഷന്‍ സാങ്കേതിക രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഖത്തറില്‍ ഇനി 5ജി . നിലവില്‍ ആശയങ്ങള്‍ കൈ മാറുമ്പോള്‍ 256 മെഗാബൈറ്റ് ഡേറ്റ വേഗമാണ...

ദോഹ: കമ്യൂണിക്കേഷന്‍ സാങ്കേതിക രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഖത്തറില്‍ ഇനി 5ജി . നിലവില്‍ ആശയങ്ങള്‍ കൈ മാറുമ്പോള്‍ 256 മെഗാബൈറ്റ് ഡേറ്റ വേഗമാണ് ലഭിക്കുന്നത്. എന്നാല്‍ 5 ജി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇത് സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് എന്ന അതിവേഗത്തിലേക്കാണ് കടക്കാന്‍ പോകുന്നത്. 5 ജി സാങ്കേതിക വിദ്യയിലൂടെ ഒരു എച്ച് ഡി സിനിമ വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗലോണ്‍ലോടാകുമെന്ന് സാരം.

ഖത്തറിലെ പൊതുമേഖല മൊബൈല്‍ ഫോണ്‍ സേവനദാതാക്കളായിട്ടുള്ള ഉറീഡുവാണ് ആദ്യമായി 5 ജി സാങ്കേതിക വിദ്യ ലഭ്യമാക്കി തുടങ്ങിയിരിക്കുന്നത്.

sameeksha-malabarinews

5ജി ഉപയോഗത്തില്‍ വരുന്നതോടെ നിലവിലുണ്ടായിക്കൊണ്ടിരിക്കുന്ന ഇന്റര്‍ നെറ്റ് വേഗതക്കുറവ്, സിഗ്നല്‍ കുറവ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും മാത്രവുമല്ല ഒരേ സമയം തന്നെ ഒന്നില്‍കൂടുതല്‍ ഉപകരണങ്ങള്‍ ബന്ധിപ്പിക്കാം എന്നതും പ്രത്യകതയാണെന്ന് സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഇനിവരാനിരിക്കുന്നത് അതിവേഗ ഡേറ്റാ കൈമറ്റാത്തിന്റെ കാലമാണ് അതുകൊണ്ടുതന്നെ ഇത് മനുഷ്യന്റെ ജീവിത നിലവാരത്തെയും സാമ്പത്തിക വളര്‍ച്ചയെയും ഉന്നതിയിലെത്തിക്കുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. മാത്രവുമല്ല യാത്രക്കാരുടെയും മറ്റും സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളിലും ഇത് സഹായകമാകും. ഇത് വാഹന ലോകത്തെ വലിയ തോതിലുള്ള വളര്‍ച്ചയ്ക്കും സഹായകരമാകും.

3 ജി, 4ജി സാങ്കേതികവിദ്യക്ക് ഉണ്ടാക്കാന്‍ കഴിയാത്ത പതിന്‍മടങ്ങ് മുന്നേറ്റമായിരിക്കും 5 ജി സാങ്കേതിക വിദ്യയിലൂടെ രാജ്യം സ്വന്തമാക്കാനിരിക്കുന്നത്. ഗതാഗതതം,സര്‍ക്കാര്‍ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, ആരോഗ്യമേഖല തുടങ്ങിയ മേഖലകളിലെല്ലാം തന്നെ വലിയ സാധ്യതകളാണ് 5 ജിയിലൂടെ രാജ്യം സ്വന്തമാക്കാനിരിക്കുന്നത്. രാജ്യത്ത് 5 ജി സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകള്‍ ലഭ്യമാകുന്നതോടെ ഈ വര്‍ഷം അവസാനം തന്നെ സേവനം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് ഉറീഡു ഖത്തര്‍ സിഇഒ വലീദ് അല്‍ സയ്ദ് വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!