പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടർമാർക്ക് ഏപ്രിൽ 9-ന് ശമ്പളത്തോടുകൂടിയ അവധി

പുതുച്ചേരി നിയമസഭാ  തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തിൽ ജോലി ചെയ്യുന്ന പുതുച്ചേരി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രിൽ ഒൻപതിന് (വ്യാഴം) സർക്കാർ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു.

 കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.  സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് ബിസിനസ് സംരംഭങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും കാഷ്വൽ/ദിവസ വേതനക്കാർക്കും അവധിക്ക് അർഹതയുണ്ട്.  

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135B പ്രകാരമാണ് ഈ നടപടി.

Share news
error: Content is protected !!
Scroll to Top