HIGHLIGHTS : provoked the wild herd; Case against three persons
കല്‍പറ്റ: വയനാട്ടില്‍ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തില്‍ സഞ്ചാരികള്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കാറുടമ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സഞ്ചാരികളുടെ പേരുവിവരങ്ങള്‍ വനംവകുപ്പ് പുറത്ത് വിട്ടിട്ടില്ല.
തിങ്കളാഴ്ച്ച വൈകിട്ടോടെ ബത്തേരി-പുല്‍പ്പള്ളി റോഡിലാണ് സംഭവം. യാത്രക്കിടെ കാട്ടാനക്കൂട്ടത്തെ കണ്ട സഞ്ചാരികള്‍ വാഹനത്തില്‍ നിന്നും ഇറങ്ങി ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. പ്രകോപിതരായ കാട്ടാനക്കൂട്ടം മൂന്നോട്ടാഞ്ഞതോടെ ഇവര്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. തൊട്ടുപിന്നിലുണ്ടായിരുന്ന വാഹനയാത്രികര്‍ പകര്‍ത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് കേസെടുത്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു